കേരള യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ അവസരം. തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്ററാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.
ആര്‍ക്കൊക്കെ പങ്കെടുക്കാം?
എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി/ പിജി അല്ലെങ്കില്‍ ഉന്നതയോഗ്യതയുള്ളവര്‍ക്ക് പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുത്ത് ജോലി നേടാം. വിവിധ സ്വകാര്യ കമ്പനികളിലേക്ക് നിയമനങ്ങള്‍ നടക്കും.
തീയതി/ സമയം
നവംബര്‍ 16ന് രാവിലെ 10 മുതല്‍ പ്രോഗ്രാം ആരംഭിക്കും.
അപേക്ഷിക്കേണ്ട വിധം?
പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15ന് ഉച്ചയ്ക്ക് ഒരു 1 മണിയ്ക്ക് മുമ്പ് https://tinyurl.com/yyfz7b8y എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം.
ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.facebook.com/MCCTVM സന്ദര്‍ശിക്കുക. ഓഫീസ് പ്രവൃത്തി സമയത്ത് 04712304577 എന്ന നമ്പറില്‍ ബന്ധപ്പെടാം.
കൂടുതല്‍ ജോലിയൊഴിവുകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക: Click

Comments
Post a Comment