കോഴിക്കോട് ജില്ലയിലെ വിവിധ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഗാര്‍ഡ്‌നര്‍ പോസ്റ്റില്‍ നിയമനം നടക്കുന്നു. താല്‍ക്കാലിക പോസ്റ്റില്‍ രണ്ട് ഒഴിവുകളാണുള്ളത്.
ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ സരോവരം ബയോപാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫഌഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്‌സ് ബീച്ച് എന്നിവിടങ്ങളിലേക്കാണ് നിയമനം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഗാര്‍ഡനങ്ങില്‍ 5 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗാര്‍ഡനിങ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട്- 673 001 എന്ന വിലാസത്തിലേക്ക് നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം.
നവംബര്‍ 18ന് , വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി എത്തുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഇന്റര്‍വ്യൂ നടക്കും.
സംശയങ്ങള്‍ക്കും, കൂടുതല്‍ വിവരങ്ങളറിയാനും: 0495 272 0012 ല്‍ വിളിക്കാം.
kozhikode-district-tourism-promotion-council-gardner-recruitment
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്‌തോളൂ..
#kozhikodejobs #jobs
Comments
Post a Comment