കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന് കീഴില്‍ ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഒരു വര്‍ഷ കാലയളവില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 28ന് മുന്‍പായി അപേക്ഷ നല്‍കുക.
ഒഴിവുകള്‍
01,
കുടുംബശ്രീ കേരള ചിക്കനില്‍- ഓഫീസ് അസിസ്റ്റന്റ് പോസ്റ്റില്‍ ആകെയുള്ള ഒരു ഒഴിവിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
മിനിമം പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷ നല്‍കാം. എം.എസ് ഓഫീസ് സര്‍ട്ടിഫിക്കറ്റ് ഡിസയറബിള്‍ യോഗ്യതയായി ചോദിച്ചിട്ടുണ്ട്. അതില്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗാര്‍ഥികളുടെ പ്രായം 30 വയസില്‍ കൂടാന്‍ പാടില്ല. (01.11.2024 വെച്ചാണ് പ്രായം കണക്കാക്കുക).
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിക്കുക. ശേഷം ഏറ്റവും പുതിയ റെസ്യൂമെ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെ -
The chairman & Managing Director, Kudumbashree Broiler Farmers' Producer company limited,
TC94/3171, Behind Lalith Flora, opposite st Anne',s Church'
Pallimukku, Pettah P.O Thiruvananthapuram, Pincode -695024 എന്ന വിലാസത്തിലേക്ക് അയക്കുക.
നവംബര്‍ 28ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി അപേക്ഷകളെത്തണം. അപേക്ഷ കവറിന് പുറത്ത് Application for the post of office Assistant എന്ന് രേഖപ്പെടുത്തണം.
സംശയങ്ങള്‍ക്ക്: www.keralachicken.org.in സന്ദര്‍ശിക്കുക.
ApplY/ Notification: Click
ജോലി ഒഴിവുകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക
Comments
Post a Comment