നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ (Northeast Frontier Railway -NFR) റിക്രൂട്ട്‌മെന്റ് സെല്‍ (RRC) ഗുവാഹത്തി, വിവിധ ട്രേഡുകളില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കി. ആകെ 5647 ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഒഴിവുകള്‍
പ്ലംബര്‍, കാര്‍പ്പെന്റര്‍, വെല്‍ഡര്‍, ഗ്യാസ് കട്ടര്‍, മൊക്കാനിക്, ഫിറ്റര്‍, ടര്‍ണര്‍, മെഷിനീസ്റ്റ്, ഇലക്ട്രീഷ്യന്‍, പൈപ്പ് ഫിറ്റര്‍, ഓപ്പറേറ്റര്‍, ലൈന്‍മാന്‍, സര്‍വേയര്‍, മേസണ്‍, പെയിന്റര്‍ തുടങ്ങി ആകെ 5647 ഒഴിവുകള്‍.
പരസ്യ നമ്പര്‍: RRC NFR Apprentice For 2023-24 & 2024-25
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
15 വയസമുതല്‍ 24 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി 05, ഒബിസി 03, പിഡബ്ല്യൂബിഡി 10 എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
ഉദ്യോഗാര്‍ഥികള്‍ പത്താം ക്ലാസ് വിജയത്തോടൊപ്പം ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ- എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് കൂടെ വേണം. (ഓരോ പോസ്റ്റിലെയും യോഗ്യത താഴെ ലിങ്കിലുണ്ട്)
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ റെയില്‍വേ- നോര്‍ത്ത്ഈസ്റ്റ് ഫ്രോണ്ടിയര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാണ് അപേക്ഷ നല്‍കേണ്ടത്. ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പിന്നീട് ലോഗിന്‍ ചെയ്യേണ്ടത്.
യോഗ്യത, പ്രായം, മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത് നല്‍കണം.
ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസിക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസ് നല്‍കണം. മറ്റുള്ളവര്‍ക്ക് ഫീസില്ല.
കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍: Click
Comments
Post a Comment