കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നുവന്ന ഒഴിവുകളാണ് ചുവടെ, ഓരോ ന്യൂസിലും തന്നിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് ഉറപ്പിച്ച് അപേക്ഷ നല്‍കുക.
എറണാകുളം
1. മാനേജര്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗവണ്‍മെന്റ് യൂത്ത് ഹോസ്റ്റലില്‍ മാനേജരെ നിയമിക്കുന്നു. 35 വയസിനും, 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം. ഡിഗ്രി, ഹോട്ടല്‍ മാനേജ്‌മെന്റില്‍ മൂന്ന് വര്‍ഷ എക്‌സ്പീരിയന്‍സാണ് യോഗ്യത.
കേന്ദ്ര സേനയില്‍ നിന്നും കേന്ദ്ര സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. നവംബര്‍ 15നകം അപേക്ഷിക്കണം. ഫോണ്‍: 9188952808.
2. ഫാര്‍മസിസ്റ്റ്
ഡിഫാം യോഗ്യതയുള്ളവരെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് പോസ്റ്റില്‍ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനവും, രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
18 മുതല്‍ 41 വയസ് വരെയാണ് പ്രായപരിധി. 24520 രൂപ ശമ്പളം ലഭിക്കും. നവംബര്‍ 23നുള്ളില്‍ യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷിക്കണം.
3. ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസേഴ്‌സിനെ നിയമിക്കുന്നു. ശമ്പളം, ടിഎ, ഡി.എ, ലഭിക്കും. കൂടുതലറിയാന്‍: 09656103366, 9605703366. ഇ-മെയില്‍: sales@annabusiness.com
തൃശൂര്‍
1. ഗോഡൗണ്‍ കീപ്പര്‍
കണിമംഗലം ഭാരത്ഗ്യാസ് ഏജന്‍സിയിലേക്ക് ഗോഡൗണ്‍ കീപ്പറെ ആവശ്യമുണ്ട്. 25-30 വയസ് വരെയാണ് പ്രായപരിധി. പ്ലസ്ടു വാണ് യോഗ്യത. മാസം 20,000 ശമ്പളം ലഭിക്കും. പാറളം, അവിണിശേരി, ചേര്‍പ്പ് മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9447380567.
2. പാക്കിങ് സ്റ്റാഫ്
കണിമംഗലത്തെ കല്യാണക്കുറി ഹോള്‍സെയില്‍ സ്ഥാപനത്തിലേക്ക് പാക്കിങ്, പേസ്റ്റിങ് ജോലികള്‍ക്കായി വനിതകളെ ആവശ്യമുണ്ട്.ഫോണ്‍: 9447921128.
കോഴിക്കോട്
1. ഹെവി ഡ്രൈവര്‍
കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് സിമന്റ് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാന്‍ 16 വീല്‍ ലോറി ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ഫോണ്‍: 8660455419, 9746332915.
2. സ്റ്റാഫ്
ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലേക്ക് സ്റ്റാഫുമാരെ ആവശ്യമുണ്ട്. വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. 20-55 വയസ് വരെയാണ് പ്രായപരിധി. ഭക്ഷണം, താമസം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 8301001713.
ജില്ലകളിലെ തൊഴില്‍വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment