സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (K-BIP) ഓഫീസ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 30നുള്ളില്‍ അപേക്ഷിക്കണം.
കാറ്റഗറി നമ്പര്‍: 071/2024
ഒഴിവുകള്‍
കെ-ബിപ് അറ്റന്‍ഡന്റ് തസ്തികയില്‍ ആകെ 2 ഒഴിവുകളാണുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരനായിരിക്കണം. 35 വയസ് കവിയാനും പാടില്ല.
എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. ആരോഗ്യവാനായിരിക്കണം.
ശമ്പളം
23,000 രൂപ മുതല്‍ 50,200 രൂപവരെ.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിട്ടുള്ള കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക.
200 രൂപ അപേക്ഷ ഫീസായി നല്‍കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 രൂപ മതി.
ഓണ്‍ലൈന്‍ അല്ലാതെയുള്ള മാര്‍ഗങ്ങളില്‍ അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ ഇന്റര്‍വ്യൂവിന് വിളിക്കും.
permanent-government-job- K-Bip-office-attendant-recruitment-for-sslc

Comments
Post a Comment