ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫര്‍ കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 13ന് (നാളെ) നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.
ദേവസ്വം ഫോട്ടോഗ്രാഫര്‍ കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പോസ്റ്റില്‍ ആകെ 11 ഒഴിവുകളാണുള്ളത്. 50 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
പത്താം ക്ലാസ് പാസായ ഹിന്ദു ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ഫോട്ടോഗ്രാഫിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം. മാത്രമല്ല എച്ച്.ഡി ഡിജിറ്റല്‍ ക്യാമറ കൈവശമുണ്ടായിരിക്കണം.
ജോലി ലഭിച്ചാല്‍ പ്രതിദിനം 1000 രൂപയാണ് വേതനം.
അഭിമുഖം
നവംബര്‍ 13ന് രാവിലെ 10 മണിക്ക് ദേവസ്വം ബോര്‍ഡ് ഓഫീസില്‍ വെച്ചാണ് അഭിമുഖം നടക്കുക. മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ മതം, പ്രായം, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.
Comments
Post a Comment