പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കൈനിറയെ തൊഴിലവസരങ്ങളൊരുക്കി 'പ്രയുക്തി 2024' തൊഴില്‍ മേള നടക്കുന്നു. കൊല്ലം ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, മറ്റ് യോഗ്യതയുള്ളവര്‍ക്കാണവസരം.
50ലധികം കമ്പനികള്‍ മേളയുടെ ഭാഗമായെത്തും. 3000 ലധികം ഒഴിവുകളിലേക്ക് നിയമനങ്ങള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ആര്‍ക്കൊക്കെ പങ്കെടുക്കാം ?
18നും 40നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പിജി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
സ്ഥലം & തീയതി
നവംബര്‍ 16ന് ശനിയാഴ്ച്ച, രാവിലെ 9.30 മുതലാണ് മേള തുടങ്ങുക. ഫാത്തിമ മാതാ നാഷണല്‍ കോളജ്, കൊല്ലം- എന്ന വിലാസത്തില്‍ എത്തിച്ചേരുക.
യോഗ്യത, പ്രായം, ബയോഡാറ്റ, മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ 5 പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ NCS ID എന്നിവ കൈവശം കരുതുക. ഇന്റര്‍വ്യൂ സമയത്ത് ഫോര്‍മല്‍ ഡ്രസ് കോഡില്‍ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക.
രജിസ്‌ട്രേഷന്‍ നടപടികള്‍ ?
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ (Employability Centre Kollam) ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് അതില്‍ നല്‍കിയിരിക്കുന്ന NCS പോര്‍ട്ടല്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്: 7012212473, 8281359930.
Comments
Post a Comment