തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ പ്രൊജക്ട് അറ്റന്‍ഡന്റിനെ ആവശ്യമുണ്ട്. പത്താം ക്ലാസ് വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ഐ.സി.എം.ആറിന് കീഴിലുള്ള പ്രൊജക്ടിലേക്കാണ് നിയമനം നടക്കുക. അതുകൊണ്ട് തന്നെ പ്രൊജക്ട് കാലാവധിക്കനുസരിച്ചാണ് നിയമനം നടക്കുക. പിന്നീട്ട് നീട്ടി നല്‍കാം.
ഒഴിവുകള്‍
പ്രൊജക്ട് അറ്റന്‍ഡന്റ് പോസ്റ്റില്‍ ആകെ 1 ഒഴിവാണുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
35 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. കൂടെ ടൂ വീലര്‍ ലൈസന്‍സും ഉണ്ടായിരിക്കണം.
ശമ്പളം ?
മാസം 16,500 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ ?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വെബ് ലിങ്ക് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കി യോഗ്യത തെളിയിക്കുന്ന ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവിന് വിളിക്കും. പൂജപ്പുരയിലുള്ള ബയോമെഡിക്കല്‍ ടെക്‌നോളജി വിങ്ങില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ. തീയതി പിന്നീട് അറിയിക്കും.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 02 ആണ്. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
APPLY: click
Comments
Post a Comment