യുഎഇയില്‍ സെക്യൂരിറ്റി
കേരള സര്‍ക്കാറിന് കീഴിലുള്ള ഒഡാപെക് മുഖേന നിരവധി വിദേശ റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ട്. അത്തരത്തില്‍ യു.എ.ഇയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഒഡാപെക് പുതിയ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത് എസ്.എസ്.എല്‍.സിയാണ്. 25 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കനാവും. ആകര്‍ഷകമായ ശമ്പള നിരക്കാണ് കമ്പനികള്‍ നല്‍കുക. വിശദാംശങ്ങള്‍ ചുവടെ,
ഒഴിവുകള്‍
യു.എ.ഇയിലേക്ക് പുരുഷ സെക്യൂരിറ്റിമാരെ നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം കൃത്യമായി നല്‍കിയിട്ടില്ല. എങ്കിലും വലിയ തോതില്‍ റിക്രൂട്ട്‌മെന്റ് നടക്കാന്‍ സാധ്യതയുണ്ട്.
സെലക്ഷന്‍
അപേക്ഷ നല്‍കുന്നവര്‍ കായികമായി ഫിറ്റായിരിക്കണം. ഫിസിക്കല്‍ സ്‌ട്രെന്‍ങ്ത് ഒരു പ്രധാന ഘടകമായി പരിഗണിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
25 വയസ് മുതല്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട മേഖലയില്‍ എക്‌സ്പീരിയന്‍സും ഉണ്ടായിരിക്കണം. 40 വയസ് കവിയാനും പാടില്ല.
കുറഞ്ഞത് 5 അടി 9 ഇഞ്ച് ഉയരം വേണം. മെഡിക്കലി ഫിറ്റായിരിക്കണം. ശരീരത്തില്‍ പുറത്ത് കാണത്തക്ക വിധം ടാറ്റൂവോ, മറ്റ് മുറിവുകളോ ഉണ്ടായിരിക്കരുത്.
ഇംഗ്ലീഷ് പരിജ്ഞാനം റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന ലഭിക്കാന്‍ കാരണമാണ്. എഴുതാനും, വായിക്കാനും, പറയാനും അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. പുറമെ സുരക്ഷ-സെക്യൂരിറ്റി നിയമ വശങ്ങളെ കുറിച്ചുള്ള ധാരണയും പ്രത്യേക മുന്‍ഗണന ലഭിക്കാന്‍ കാരണമാവും.
സുരക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ (ആര്‍മി, പൊലിസ്, സെക്യൂരിറ്റി) രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തവരായിരിക്കണം. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ അടിസ്ഥാന ശമ്പളമായി 1200 യു.എ.ഇ ദിര്‍ഹമാണ് തുടക്കത്തില്‍ ലഭിക്കുക. ഇതിന് പുറമെ സെക്യൂരിറ്റി അലവന്‍സായി 720 ദിര്‍ഹവും, ഓവര്‍ ടൈമിന് പ്രത്യേക പാക്കേജുമുണ്ട്. താമസം, കമ്പനി ട്രാന്‍സ്‌പോര്‍ട്ട് എന്നിവ കമ്പനി നല്‍കും. എല്ലാം ഉള്‍പ്പെടെ ആകെ 2262 യു.എ.ഇ ദിര്‍ഹമാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ നവംബര്‍ 23ന് മുന്‍പായി ഒഡാപെക് മുഖേന അപേക്ഷിക്കണം. നിങ്ങളുടെ ഏറ്റവും പുതിയ സിവി തന്നെ jobs@odepc.in എന്ന ഐഡിയിലേക്ക് അയച്ചാണ് അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. മെയില്‍ സബ്ജക്ട് ലൈനില്‍ Security Guards to UAE എന്ന് രേഖപ്പെടുത്തണം.
Comments
Post a Comment