കേന്ദ്ര ചെറുകിട വ്യവസായ വികസന ബാങ്കില്‍ ജോലിയവസരം.
Small Indutsries Development Bank of India - SIDBI യില്‍ ഗ്രേഡ് A,B ജനറല്‍, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഡിസംബര്‍ 2നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
പരസ്യ നമ്പര്‍: 07/Grade 'A' and 'B' / 202425
ഒഴിവുകള്‍
അസിസ്റ്റന്റ് മാനേജര്‍ - ഗ്രേഡ് A (ജനറല്‍) = 50 ഒഴിവ്.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് - B (ജനറല്‍) = 10 ഒഴിവ്.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് - B (ലീഗല്‍) = 06 ഒഴിവ്.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് - B (IT) = 06 ഒഴിവ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
21 വയസിനും 33 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാനാവും.
ഓരോ കാറ്റഗറിയിലും വ്യത്യസ്ത കോഴ്‌സുകളില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് അവസരം. എന്നാല്‍ ഗ്രേഡ് ബി (ജനറല്‍) മാനേജര്‍ പോസ്റ്റില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി അല്ലെങ്കില്‍ പിജി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാനാവും.
മറ്റു പോസ്റ്റുകളിലെ വിദ്യാഭ്യാസ യോഗ്യത താഴെ ലിങ്കില്‍ നല്‍കിയിട്ടുണ്ട്. നിര്‍ബന്ധമായും താഴെ നല്‍കിയ നോട്ടിഫിക്കേഷന്‍ വായിക്കുക.
അപേക്ഷിക്കേണ്ട വിധം?
ഓണ്‍ലൈനായി ഡിസംബര്‍ 2 വരെ അപേക്ഷിക്കാം. നിര്‍ദ്ദിശ്ട അപേക്ഷ ഫീസ് നല്‍കണം.
SIDBI യുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
റിക്രൂട്ട്‌മെന്റ് ലിങ്ക് സെലക്ട് ചെയ്യുക
ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
sidbi-assistant-manager-grade-a-b-recruitment
കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment