കേരളത്തില്‍ മെഡിക്കല്‍ കോളജുകളിലെ ജോലിയൊഴിവുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ KSACS ന് കീഴിലുള്ള എ.ആര്‍.ടി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍, കൗണ്‍സിലര്‍ തസ്തികയില്‍ നിയമനത്തിന് അവസരം. താഴെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ളവര്‍ നവംബര്‍ 7ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
യോഗ്യത
മെഡിക്കല്‍ ഓഫീസര്‍: MBBS, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
കൗണ്‍സിലര്‍: MSW (പെര്‍ഫെക്ഷന്‍ സ്‌പെസിഫൈഡ് ഇന്‍ മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്) അല്ലെങ്കില്‍ പിജി സോഷ്യോളജി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
മെഡിക്കല്‍ ഓഫീസര്‍: 72,000 പ്രതിമാസം.
കൗണ്‍സിലര്‍: 21,000 പ്രതിമാസം.
മറ്റു വിവരങ്ങള്‍,
ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ് നടക്കുക.
ഇന്റര്‍വ്യൂ തീയതി നവംബര്‍ 7, രാവിലെ 11 മണി.
താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും, അഡ്രസ് തെളിയിക്കുന്ന രേഖയും ഇവകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം-
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തണം.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ഇവിടെ ക്ലിക് ചെയ്യുക
Comments
Post a Comment