തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ലിമിറ്റഡ് (TMB ltd) സീനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് (SCSE) പോസ്റ്റില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജോലിക്കാരെ നിയമിക്കുന്നു. കേരളത്തില്‍ 5 ഒഴിവുകളാണുള്ളത്. പിജി യോഗ്യതയോടൊപ്പം അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ മാതൃഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധനയുമുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ 27ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
ഒഴിവുകള്‍
ടി.എം.ബി ലിമിറ്റഡ് സീനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം. ആകെ 170 ഒഴിവുകള്‍.
ആന്ധ്രപ്രദേശ് = 24, ആസാം = 1, ചത്തീസ്ഗഡ് = 1, ഗുജറാത്ത് = 34, ഹരിയാന = 2, കര്‍ണാടക = 32, കേരള = 5, മധ്യപ്രദേശ് = 2, മഹാരാഷ്ട്ര = 38, രാജസ്ഥാന്‍ = 2, തെലങ്കാന = 20, ഉത്തരാഖണ്ഡ് = 1, വെസ്റ്റ്ബംഗാള്‍ = 2, ആന്‍ഡമാന്‍ നിക്കോബാര്‍ = 1, ദാദ്ര നാഗര്‍ഹവേലി = 1, ഡല്‍ഹി = 4 എന്നിങ്ങനെ ആകെ 170 ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
26 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ പിജിയാണ് വിദ്യാഭ്യാസ യോഗ്യത.
സെലക്ഷന്‍
ഉദ്യോഗാര്‍ഥികള്‍ക്കായി എഴുത്ത് പരീക്ഷയുണ്ടായിരിക്കും. അതില്‍ വിജയിക്കുന്നവരെ നേരിട്ട് ഇന്റര്‍വ്യൂവിന് വിളിക്കും. കേരളത്തില്‍ എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
ശമ്പളം?
പ്രതിമാസ ശമ്പളവും അലവന്‍സും അടക്കം 48,000 രൂപയാണ് പ്രതിമാസ ശമ്പളം. അതിന് പുറമെ ഗ്രറ്റുവിറ്റി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ 56,061 രൂപ ശമ്പളം ലഭിക്കും. (പ്രതിവര്‍ഷം 6 ലക്ഷത്തിന് മുകളില്‍)
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ TMB ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Recruitment - ല്‍ നിന്നും സീനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് (SCSE) സെലക്ട് ചെയ്ത് ApplY ONline ക്ലിക് ചെയ്യുക.
ശേഷം Click here New Registration ടാബ് സെലക്ട് ചെയ്ത് പേര്, കോണ്‍ടാക്ട്, ഇമെയില്‍ എന്നിവ നല്‍കി രജിസ്റ്റര്‍ നമ്പറും പാസ് വേര്‍ഡും നിര്‍മിക്കുക. ശേഷം ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കുക.
സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.
ApplY : Click
Notification : Click
Comments
Post a Comment