സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ടെലികോളര്‍, ടെലി കളക്ഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ പോസ്റ്റുകളില്‍ ജോലിക്കാരെ ആവശ്യമുണ്ട്. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കോട്ടയത്ത് വെച്ച് നടക്കുന്ന തൊഴില്‍മേളയിലൂടെ ജോലി കരസ്ഥമാക്കാം. കൂടുതല്‍ വിവരങ്ങള്‍ ചുവടെ,
1. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവരെയാണ് ആവശ്യം. 40 വയസാണ് പ്രായപരിധി. ബന്ധപ്പെട്ട മേഖലയില്‍ 6 മാസത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.
2. ടെലി കോളര്‍: ഈ പോസ്റ്റിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് യോഗ്യതയായി ചോദിച്ചിട്ടുള്ളത്. 30 വയസിന് താഴെയായിരിക്കണം പ്രായം. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. യാതൊരു വിധ എക്‌സ്പീരിയന്‍സും വേണ്ട. 15,000നും 20000നും ഇടയില്‍ ശമ്പളമുണ്ട്.
3. ടെലി കളക്ഷന്‍ എക്‌സിക്യൂട്ടീവ്: 30 വയസിനുള്ളിലുള്ള ഡി.ആര്‍.എ സര്‍ട്ടിഫൈഡായിരിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. എറണാകുളത്താണ് പോസ്റ്റിങ്.
ഇന്റര്‍വ്യൂ തീയതി
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന തൊഴില്‍മേളയില്‍ തീര്‍ത്തും സൗജന്യമായി പങ്കെടുക്കാം.
നവംബര്‍ 22ന് രാവിലെ 10 മണിമുതല്‍ ജോബ്‌ഡ്രൈവ് ആരംഭിക്കും.
സ്ഥലം: യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോട്ടയം.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment