കേരള പി.എസ്.സി- ജയില്‍ വകുപ്പില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വീസസിലേക്ക് വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 പോസ്റ്റിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 4.
കാറ്റഗറി നമ്പര്‍: 374/2024
ഒഴിവുകള്‍
വെല്‍ഫയര്‍ ഓഫീസര്‍ പോസ്റ്റില്‍ ആകെ 1 ഒഴിവാണുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. എന്നാല്‍ എസ്.സി, എസ്.ടി ക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സോഷ്യല്‍ വര്‍ക്കിലുള്ള ഡിഗ്രിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. OR ഡിഗ്രി കഴിഞ്ഞ് സോഷ്യല്‍ വര്‍ക്കില്‍ പിജി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
ഇതിന് പുറമെ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
അപേക്ഷിക്കേണ്ട വിധം?
കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. അതുകൊണ്ട് തന്നെ മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ പി.എസ്.സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കണം. നേരത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോം പേജില്‍ കാറ്റഗറി നമ്പര്‍ സെലക്ട് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഡിസംബര്‍ 4 ബുധനാഴ്ച്ച അര്‍ധരാത്രി 12.00 മണിക്ക് മുന്‍പായി അപേക്ഷ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
Comments
Post a Comment