കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷനില്‍ വാര്‍ഡന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ തസ്തികയില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. അവസാന തീയതി ജനുവരി 10.
ഒഴിവുകള്‍
വാര്‍ഡന്‍: പത്തനംതിട്ട 01, മലപ്പുറം 02, കോഴിക്കോട് 01, കാസര്‍ഗോഡ് 01 ഒഴിവുകള്‍.
അസിസ്റ്റന്റ് വാര്‍ഡന്‍: തിരുവനന്തപുരം എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലായി ഓരോ ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
25 മുതല്‍ 55 വയസ് വരെയാണ് പ്രായപരിധി.
വാര്‍ഡന്‍: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. അംഗീകൃത സ്ഥാപനങ്ങളില്‍ വാര്‍ഡന്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷത്തെ പരിചയം.
അസിസ്റ്റന്റ് വാര്‍ഡന്‍: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. അംഗീകൃത സ്ഥാപനങ്ങളില്‍ വാര്‍ഡന്‍ ജോലി ചെയ്ത് ആറ് മാസത്തെ പരിചയം.
ശമ്പളം എത്ര?
വാര്‍ഡന്‍ തസ്തികയില്‍ 20,000 രൂപ പ്രതിമാസം. അസിസ്റ്റന്റ് വാര്‍ഡന്‍ തസ്തികയില്‍ 15,000 രൂപ പ്രതിമാസം കിട്ടും.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 10ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

Comments
Post a Comment