നാട്ടിലുള്ള സഹകരണ ബാങ്കില്‍ ജോലി; സെക്രട്ടറി മുതല്‍ ക്ലര്‍ക്ക് വരെ; എല്ലാ ജില്ലകളിലും ഒഴിവുകള്‍
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലേക്ക് ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നു. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. അസിസ്റ്റന്റ് സെക്രട്ടറി മുതല്‍ ജൂനിയര്‍ ക്ലര്‍ക്ക് വരെ ആകെ 6 പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് വെബ്‌സൈറ്റ് മുഖേന ജനുവരി 10ന് മുന്‍പായി അപേക്ഷ നല്‍കുക.
ഒഴിവുകള്‍
അസിസ്റ്റന്റ് സെക്രട്ടറി = 15
സെക്രട്ടറി = 03
ജൂനിയര്‍ ക്ലര്‍ക്ക് = 262
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ = 01
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ = 07
ടൈപ്പിസ്റ്റ് = 01
എന്നിങ്ങനെ ആകെ 289 ഒഴിവുകളാണുള്ളത്.
കാറ്റഗറി നമ്പര്‍
അസിസ്റ്റന്റ് സെക്രട്ടറി = 11/2024
സെക്രട്ടറി = 12/2024
ജൂനിയര്‍ ക്ലര്‍ക്ക് = 13/2024
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ = 14/2024
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ = 15/2024
ടൈപ്പിസ്റ്റ് = 16/2024
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 മുതല്‍ 40 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടിക ജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് 5 വര്‍ഷത്തെയും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും വയസിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് സെക്രട്ടറി
എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാതെ ലഭിച്ച ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദവും, സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി & ബി.എം അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്. ഡി.സി.എം) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സബോര്‍ഡിനേറ്റ് (ജൂനിയര്‍) പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും BSc./ MSc. (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാതെ ബി.കോം ബിരുദം.
സെക്രട്ടറി
(i) Degree with HDC&BM with seven years experience as Accountant or above that post in Cooperative Bank.
OR
(ii) B.Sc (Cooperation & Banking) from Agricultural Universtiy with five years experience as Accountant or above that post in Cooperative Bank
OR
(iii) Masters Degree in Business Adminitsration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having cooperative qualifications.
OR
(iv) B.Com (Cooperation)with seven years experience as Accountant or above that post in Cooperative Bank.
ജൂനിയര്‍ ക്ലര്‍ക്ക്
എസ്.എസ്.എല്‍.സി / തത്തുല്യം. കൂടെ
സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ ) അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി & ബി.എം, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച് ഡി സിഎം) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തീകരിച്ച് സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍), അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/MCA/ MSc. (കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐടി) എന്നിവയില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം.
അഭികാമ്യം: Redhat Certification
പ്രവര്‍ത്തി പരിചയം: ഇന്‍സ്റ്റാളിങ്, കോണ്‍ഫിഗറിങ് ആന്‍ഡ് ട്രബിള്‍ ഷൂട്ടിംഗ് UNIX/Linux ല്‍ കുറഞ്ഞത് മൂണ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. (e.g., Tomcat, JBoss, Apache, NGINX) monitoring ്യെേെems പ്രവര്‍ത്തി പരിചയം (Eg. Nagios). scripting skills പ്രവര്‍ത്തി പരിചയം (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. പ്രവര്‍ത്തി പരിചയം. Tape library backup പ്രവര്‍ത്തി പരിചയം
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
(i) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. (ii) കേരള/കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എന്‍ട്രി കോഴ്‌സ് പാസ്സായ സര്‍ട്ടിഫിക്കറ്റ്. (iii) ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ടൈപ്പിസ്റ്റ്
എസ്.എസ്.എല്‍.സി / തത്തുല്യം. കൂടെ KGTE ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിങ് (ലോവര്‍)
ശമ്പളം
അസിസ്റ്റന്റ് സെക്രട്ടറി = 15,320 - 66470
സെക്രട്ടറി = 23310 - 69250
ജൂനിയര്‍ ക്ലര്‍ക്ക് = 8750 - 51650
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ = 23310 - 68810
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ = 16890 - 46830
ടൈപ്പിസ്റ്റ് = 18,300 - 46830
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉദ്യോഗാര്‍ഥികള്‍ക്കായി സഹകരണ പരീക്ഷ ബോര്‍ഡ് നടത്തുന്ന എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം.
ഒരു ബാങ്കിലേക്ക് 150 രൂപയും, പിന്നീടുള്ള ഓരോ ബാങ്കിലേക്കും 50 രൂപ വീതവും അധികമായി പരീക്ഷ ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ജനുവരി 10ന് മുന്‍പായി കേരള സഹകരണ സംഘം വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. അപേക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം My applicationല്‍ നിന്നും അപേക്ഷ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment