സംസ്ഥാന ശുചിത്വ മിഷനില്‍ ജോലി
കേരള സംസ്ഥാന ശുചിത്വ മിഷനിലേക്ക് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് സി.എം.ഡി അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഒഴിവുകള്‍
ശുചിത്വ മിഷനില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്. ആകെ 3 ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
35 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ സിവില്‍/ എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയിരിക്കണം. കൂടാതെ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.
ശമ്പളം ?
ജോലി ലഭിച്ചാല്‍ 36,000 രൂപയാണ് നിങ്ങള്‍ക്ക് തുടക്ക ശമ്പളമായി ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം?
കേരള സര്‍ക്കാരിന്റെ CMD വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. വിശദവിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ 0471 2320101 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍a ചെയ്യുക

Comments
Post a Comment