ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡില്‍ അസിസ്റ്റന്റ്. ഇന്ത്യയൊട്ടാകെ 500 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. ഡിഗ്രി യോഗ്യരായവര്‍ക്ക് ജനുവരി 11 വരെ അപേക്ഷിക്കാം.
പോസ്റ്റ്
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡില്‍ അസിസ്റ്റന്റ് നിയമനം. കേരളത്തില്‍ 40 ഒഴിവുകളുണ്ട്.
ശമ്പളംഎത്ര ?
40,000 രൂപ പ്രതിമാസം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി-എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും വയസിളവ് ലഭിക്കും.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷിക്കേണ്ട വിധം
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ന്യൂ ഇന്ത്യ അഷ്വറന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 11ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപയും എസ്.സിഎസ്.ടി, പിഡബ്ല്യൂബിഡിക്കാര്‍ക്ക് 100 രൂപയും അപേക്ഷ ഫീസുണ്ട്. വിശദ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
Comments
Post a Comment