അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. ജോലിയില്‍ പ്രവേശിക്കുന്നതീയതി മുതല്‍ 59 ദിവസത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
യോഗ്യരായവര്‍ ഡിസംബര്‍ 17ന് നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഒഴിവുകള്‍
അസിസ്റ്റന്റ് പോസ്റ്റില്‍ ആകെ 1 ഒഴിവാണുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 മുതല്‍ 36 വയസ് വരെ പ്രായമുള്ള ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഇന്റര്‍വ്യൂ തീയതി
മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, പ്രവൃത്തി പരിചയം
എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മേല്‍ പ്പറഞ്ഞ തീയതിയില്‍ അമ്പലവയില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
വയസ്സിളവിന് അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണ്.അല്ലാത്ത പക്ഷം അഭിമുഖത്തില്‍ പങ്കെടുപ്പിക്കുന്നതല്ല.
സമാന തസ്തികയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ ഗണന നല്കുന്നതാണ്
assistant-job-in-ambalavayal-karshika-gaveshana-kendram
Comments
Post a Comment