ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് 1 കേഡര്‍ നിയമനം. ആകെ 110 ഒഴിവുകളിലേക്ക് ഡിസംബര്‍ 19 വരെ അപേക്ഷിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
21നും 30നും ഇടയില്‍ പ്രായമുള്ള ഡിഗ്രി കഴിഞ്ഞവര്‍ക്കാണ് അവസരം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി എടുത്താല്‍ മതി. 60 ശതമാനം മാര്‍ക്ക് വേണം.
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 50,925 രൂപയാണ് തുടക്ക ശമ്പളം ലഭിക്കുക. അത് പിന്നീട് ഒരു ലക്ഷം വരെ ഉയരാം.
സെലക്ഷന്‍
എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ, മെഡിക്കല്‍ എക്‌സാം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gicre.in
assistant-recruitment-in-general-insurance-of-india-for-degree-holders
Comments
Post a Comment