തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന് ഗ്രാജ്വേറ്റ് ട്രെയിനിമാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 17ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
ഒഴിവുകള്‍
മില്‍മക്ക് കീഴില്‍ ഗ്രാജ്വേറ്റ് ട്രെയിനി പോസ്റ്റില്‍ ആകെ 2 ഒഴിവുകളാണുള്ളത്.
HRD- Graduate Trainee = 01
Finance- Graduate Trainee = 01
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.
HRD
BBA (HR) /B.com
Finance
B.com/ BBA (Finance)
ശമ്പളം എത്ര?
പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.
ഇന്റര്‍വ്യൂ വിവരങ്ങള്‍
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത, തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.
എച്ച്.ആര്‍.ഡി വിഭാഗത്തിന് ഡിസംബര്‍ 17ന് രാവിലെ 10 മണിക്കും, ഫിനാന്‍സ് വിഭാഗത്തിന് അന്നേദിവസം രാവിലെ 11 മണിക്കുമാണ് ഇന്റര്‍വ്യൂ.
വിലാസം
അമ്പലത്തറ- പൂന്തൂറയിലുള്ള മില്‍മ തിരുവനന്തപുരം ഡയറി.
സംശയങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക. CliCK
Comments
Post a Comment