പത്താം ക്ലാസ് പാസായാല്‍ മതി; കേന്ദ്ര സര്‍വീസില്‍ ജോലി; പ്യൂണ്‍ മുതല്‍ ഫയര്‍മാന്‍ വരെ
ഇന്ത്യന്‍ ആര്‍മിക്ക് വേണ്ട ലോജിസ്റ്റിക്‌സ് സഹായങ്ങള്‍ കൃത്യമായി എത്തിക്കുന്ന വകുപ്പാണ് ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ വിവിധ സിവിലിയന്‍ പോസ്റ്റുകൡലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. പ്യൂണ്‍ മുതല്‍ ഫയര്‍മെന്‍ വരെ പോസ്റ്റുകളിലായി ആകെ 723 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 22ന് മുന്‍പായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.
ഒഴിവുകള്‍
നിലവില്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്, സിവില്‍ മോട്ടോര്‍ ഡ്രൈവര്‍, ടെലി ഓപ്പറേറ്റര്‍ ഗ്രേഡ് 2, ഫയര്‍മാന്‍, കാര്‍പെന്റര്‍ & ജോയിനര്‍, പെയിന്റര്‍ & ഡെക്കറേറ്റര്‍, എം.ടി.എസ്, ട്രേഡ്‌സ്‌മെന്‍ മേറ്റ് തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്.
മെറ്റീരിയല്‍ അസിസ്റ്റന്റ് = 19
ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് = 27
സിവില്‍ മോട്ടോര്‍ ഡ്രൈവര്‍ = 04 ടെലി ഓപ്പറേറ്റര്‍ ഗ്രേഡ് 2 = 14
ഫയര്‍മാന്‍ = 247
കാര്‍പെന്റര്‍ & ജോയിനര്‍ = 07
പെയിന്റര്‍ & ഡെക്കറേറ്റര്‍ = 05 എം.ടി.എസ്= 11
ട്രേഡ്‌സ്‌മെന്‍ = 389 എന്നിങ്ങനെയാണ് ഒാരോ പോസ്റ്റിലെയും ഒഴിവുകള്‍.
Advt No: AOC/CRC/2024/OCT/AOC03
ജോലി ലഭിച്ചാല്‍ ആസാം, അരുണാചല്‍, നാഗാലാന്റ്, മണിപ്പൂര്‍, ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍, ലഡാക്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ, സിക്കിം സംസ്ഥാനങ്ങളിലാണ് നിയമനം നടക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
ഓരോ പോസ്റ്റിലേക്കും വ്യത്യസ്ത യോഗ്യതയാണ് ചോദിച്ചിട്ടുള്ളത്. 18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാനാവുക. 25-27 വയസ് വരെയാണ് പ്രായപരിധി. ഇതില്‍ ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി-എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
1. മെറ്റീരിയല്‍ അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. (പ്രായം: 18-27)
2. ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്: പ്ലസ് ടുവാണ് യോഗ്യത. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞിരിക്കണം. (പ്രായം: 18-25)
3. സിവില്‍ മോട്ടോര്‍ ഡ്രൈവര്‍: പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഹെവി ഡ്രൈവിങ് ലൈസന്‍സ് വേണം. (പ്രായം: 18-27)
4. ടെലി ഓപ്പറേറ്റര്‍: പ്ലസ് ടു വിജയം. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. (പ്രായം: 18-25)
5. ഫയര്‍മാന്‍: പത്താം ക്ലാസ് വിജയം മാത്രമാണ് ചോദിച്ചിട്ടുള്ളത്. (പ്രായം: 18-25)
6. കാര്‍പെന്റര്‍ & ജോയിനര്‍: പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. (പ്രായം: 18-25)
7. പെയിന്റര്‍ & ഡക്കറേറ്റര്‍: പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. (പ്രായം: 18-25)
8. എം.ടി.എസ്: പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. (പ്രായം: 18-25)
9. ട്രേഡ്‌സ്മാന്‍ മേറ്റ്: പത്താം ക്ലാസ് വിജയം. ഏതെങ്കിലും ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. (പ്രായം: 18-25)
ശമ്പളം എത്ര?
18,900 രൂപയാണ് നിങ്ങള്‍ക്ക് തുടകത്തില്‍ ശമ്പളമായി ലഭിക്കും. ജോലിക്കനുസരിച്ച് ഇത് 92,300 രൂപ വരെ ഉയരും.
അപേക്ഷിക്കേണ്ട വിധം?
ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സ് സെന്ററിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാണ് നിങ്ങള്‍ അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 22ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കണം.
ഇതിനായി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ശേഷം ബന്ധപ്പെട്ട പോസ്റ്റുകളിലേക്ക് അപേക്ഷ നല്‍കുക. ശ്രദ്ധിക്കേണ്ട കാര്യം മേല്‍പറഞ്ഞ തസ്തികകളില്‍ യാതൊരു വിധ അപേക്ഷ ഫീസും ചോദിച്ചിട്ടില്ല. അപേക്ഷ നല്‍കിയതിന് ശേഷം ഏതെങ്കിലും തരത്തിലുള്ള സ്‌കില്‍ ടെസ്റ്റുകളുണ്ടെങ്കില്‍ അത് നിങ്ങളെ മെയില്‍ മുഖേന അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
കൂടൂതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment