കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കേരള പി.എസ്.സി മുഖേന നടത്തുന്ന സ്ഥിര നിയമനമാണിത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 1, 2025.
കാറ്റഗറി നമ്പര്‍: 432/2024
ഒഴിവുകള്‍
അസിസ്റ്റന്റ് പോസ്റ്റില്‍ കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്പളം?
ജോലി ലഭിച്ചാല്‍ 15,700 രൂപയാണ് തുടക്ക ശമ്പളം ലഭിക്കുക. തുടര്‍ന്ന് 33,400 രൂപ വരെ ശമ്പളം ഉയരാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
60 ശതമാനം മാര്‍ക്കില്‍ ബി.കോം വിജയിച്ചവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഇവര്‍ 18നും 36നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി തുടങ്ങി മറ്റു സംവരണ വിഭാഗക്കാര്‍ക്കും വയസിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
👉കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക👈
Comments
Post a Comment