കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള മുഖേന കെഎസ്എഫ്ഇയില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പത്തനംതിട്ട, കോട്ടയം, കട്ടപ്പന, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴിവുകളുണ്ട്. ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷ നല്‍കണം.
ഒഴിവുകള്‍
ഗ്രാജ്വേറ്റ് ഇന്റേണ്‍- ക്ലറിക്കല്‍ തസ്തികയില്‍ 150 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്കാണ് അവസരം.
സ്റ്റൈപ്പന്റ്
10,000 രൂപ പ്രതിമാസം
അപേക്ഷിക്കേണ്ട വിധം ?
അസാപ് കേരളയുടെ റിക്രൂട്ട്‌മെന്റ് ലിങ്ക് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. 500 രൂപ അപേക്ഷ ഫീസായി നല്‍കണം. അപേക്ഷ നല്‍കിയതിന് ശേഷം എഴുത്ത് പരീക്ഷയും, ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും.
AppLY : Click
ksfe-graduate-intern-through-asap-kerala
Comments
Post a Comment