ലുലു മാളുകളില്‍ ജോലി; ഇന്റര്‍വ്യൂ നാളെ; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
ലുലു ഗ്രൂപ്പിലേക്ക് ജോലിക്കായുള്ള ഇന്റര്‍വ്യൂ നാളെ കൊച്ചിയില്‍ നടക്കും. പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മികച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.
ഒഴിവുകള്‍
സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, കാഷ്യര്‍, ഷെഫ് തുടങ്ങിയ ഒഴിവുകളിലേക്കാണ് ജോലിക്കാരെ തേടുന്നത്. കേരളത്തിലെ വിവിധ മാളുകളിലാണ് നിയമനം നടക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
സൂപ്പര്‍വൈസര്‍: ഡിഗ്രിയാണ് മിനിമം യോഗ്യത. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. 21-35 വയസ് വരെയാണ് പ്രായപരിധി.
സെയില്‍സ്മാന്‍/ വുമണ്‍: പ്ലസ് ടുവാണ് യോഗ്യത. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. 18-30 വയസ് വരെയാണ് പ്രായപരിധി.
കാഷ്യര്‍: പ്ലസ് ടു/ അല്ലെങ്കില്‍ അതിന് മുകളില്‍ യോഗ്യത വേണം. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. 18-30 വയസ് വരെയാണ് പ്രായപരിധി.
ഷെഫ്: ഹോട്ടല്‍/ റീട്ടേയില്‍ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം. സൗത്ത്/ നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍, ചൈനീസ്, അറബിക്, ഷവര്‍മ്മ മേക്കര്‍, സ്‌നാക്‌സ് മേക്കര്‍, ചാറ്റ് മേക്കര്‍, ജ്യൂസ് മേക്കര്‍, ബ്ലോസ്റ്റഡ് മേക്കര്‍, സാന്‍വിച്ച് മേക്കര്‍, പിസ മേക്കര്‍ ഒഴിവുകളിലേക്കാണ് നിയമനം.
ഇന്റര്‍വ്യൂ വിവരങ്ങള്‍
04-12-2024 (ബുധന്‍) രാവിലെ 10 മണി മുതല്‍ 3 വരെ, കൊച്ചി എടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ് അഭിമുഖം നടക്കുക.
താല്‍പര്യമുള്ളവര്‍ സിവിയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഇന്റര്‍വ്യൂവിന് എത്തണം.
lulu-group-interview-on-wednesday-Opportunity-for-eligible-candidate
#lulu #lulugroup #lulujobs #lulukerala #keralalulumall #luluinterview
Comments
Post a Comment