തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മേട്രന്റെ ഒഴിവുണ്ട്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. അക്കൗണ്ടിങ്ങിലുള്ള അറിവ് അഭിലഷണീയം.
ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള 40 നും 60 നു ഇടയില്‍ പ്രായമുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 19 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം.
👉കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക👈
matron-job-in-kerala-government-engineering-college

Comments
Post a Comment