കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ വിവിധ ജില്ലകളിലായി ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നു. ചുവടെ നല്‍കിയിരിക്കുന്ന ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.
ഒഴിവുകള്‍
ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ - കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി ഒരോ ഒഴിവുകള്‍.
ഓഫീസ് അറ്റന്‍ഡന്റ് - ഇടുക്കി, കോഴിക്കോട് ജില്ലകളിലായി ഓരോ ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
രണ്ട് പോസ്റ്റുകളിലും 36 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
പത്താം ക്ലാസ് വിജയം. കൂടെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഡാറ്റ എന്‍ട്രി സര്‍ട്ടിഫിക്കറ്റ്.
ഓഫീസ് അറ്റന്‍ഡന്റ്
ഏഴാം ക്ലാസ് വിജയം. ബിരുദം നേടിയിരിക്കാന്‍ പാടില്ല.
സെലക്ഷന്‍
നേരിട്ടുള്ള അഭിമുഖത്തിന്റെയും, ഡാറ്റ എന്‍ട്രി ടെസ്റ്റിന്റെയും (ടൈപ്പ് റൈറ്റിങ്/ മലയാളം& ഇംഗ്ലീഷ്) അടിസ്ഥാനത്തില്‍ ആയിരിക്കും ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനം. ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ ഇന്റര്‍വ്യൂ മാത്രമേ ഉണ്ടാവൂ.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടിക വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഡിസംബര്‍ 21ന് വൈകുന്നേരം 5ന് മുന്‍പായി
മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം
കുടപ്പനക്കുന്ന്, തിരുവനന്തപുരം- 43 എന്ന വിലാസത്തില്‍ അയക്കുക.
സംശയങ്ങള്‍ക്ക്: 0471 2733139, 2733602
Comments
Post a Comment