ക്ഷീരവികസന വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി ഓഫീസില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. ഡിസംബര്‍ 30ന് കൂടിക്കാഴ്ച്ച നടക്കും.
പോസ്റ്റ്
ക്ഷീരജാലകം സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ഫീല്‍ഡ് തലത്തില്‍ ക്ഷീര കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും സഹായിക്കുന്നതിനും ഓണ്‍ലൈന്‍ ജോലികള്‍ നിര്‍വഹിക്കുന്നതിനും ക്ഷീരജാലകം പ്രൊമോട്ടര്‍ തസ്തികയിലാണ് നിയമനം.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജോലിയാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ ഡിപ്ലോമ പാസായ, സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് അവസരം.
അപേക്ഷിക്കേണ്ട വിധം?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 26ന് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ ജില്ല നോഡല്‍ ഓഫീസര്‍, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, ക്ഷീരവികസന വകുപ്പ്, ഈരയില്‍കടവ്, കോട്ടയം- 686001 എന്ന വിലാസത്തില്‍ എത്തിക്കണം.
കൂടിക്കാഴ്ച്ചക്ക് യോഗ്യത നേടുന്നവരുടെ വിവരങ്ങള്‍ ഡിസംബര്‍ 27ന് രാവിലെ 11 മണിക്ക് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും.
കൂടിക്കഴ്ച ഡിസംബര്‍ 30 രാവിലെ 10.30ന് കോട്ടയം ക്ഷീര കര്‍ഷക ക്ഷേമനിധി ജില്ലാ നോഡല്‍ ഓഫീസറുടെ കാര്യാലയത്തില്‍ വെച്ച് നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04812303514.
ഇമെയില്‍ diaryqcoktm@gmail.com
👉കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക👈
promoter-job-in-ksheera-vikasana-vakupp

Comments
Post a Comment