എസ്.ബി.ഐയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഡിഗ്രിക്കാര്‍ക്ക് ക്ലര്‍ക്ക് ആവാം
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- എസ്.ബി.ഐ രാജ്യത്തുടനീളം ക്ലര്‍ക്ക് പോസ്റ്റിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഇന്ത്യയിലുടനീളം 13,735 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 500 ഒഴിവുകളുണ്ട്. മിനിമം ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഡേറ്റ് ജനുവരി 7.
പോസ്റ്റ്
എസ്.ബി.ഐ- ക്ലര്‍ക്ക് , ജൂനിയര്‍ അസോസിയേറ്റ് -(കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്)
ആകെ 13,735 ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
20നും 28 നും ഇടയില്‍ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.
ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
ശമ്പളം എത്ര ?
ജോലി ലഭിച്ചാല്‍ 24,050 രൂപ മുതല്‍ 64,480 രൂപ വരെ ശമ്പളം ലഭിക്കും.
സെലക്ഷന്‍
ഉദ്യോഗാര്‍ഥികള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന പ്രിലിംസ്, മെയിന്‍സ് പരീക്ഷകളും, ഭാഷാപരിജ്ഞാന പരീക്ഷയും വിജയിക്കണം.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. മെയില്‍ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. വിശദമായ വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക.
AppLY
Notifications
👉കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക👈

Comments
Post a Comment