കേന്ദ്ര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 600 ഒഴിവുകളുണ്ട്. ജനുവരി 16 ആണ് ലാസ്റ്റ് ഡേറ്റ്.
ഒഴിവുകള്‍
പ്രൊബേഷണറി ഓഫീസര്‍ - കറന്റ് = 586 ഒഴിവുകളും, ബാക്ക് ലോഗ് = 14 ഒഴിവുകളുമുണ്ട്.
ശമ്പളം എത്ര?
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 48,480 രൂപ മുതല്‍ 85,920 രൂപ വരെ ശമ്പളമായി ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
21നും 30നും ഇടയില്‍ പ്രായമുള്ള ഒരു അംഗീകൃത സര്‍വകലാശാലയ്ക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. സംവരണ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ക്ക് എസ് ബി ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ജനറല്‍ , ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 750 രൂപ അപേക്ഷാ ഫീസായി നല്‍കണം.
അപേക്ഷ നല്‍കുന്നതിനുള്ള ഡയറക്ട് ലിങ്ക് താഴെയുണ്ട്. അതിന് മുന്‍പായി ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും വായിച്ച് നോക്കുക.
Comments
Post a Comment