സ്‌പൈസസ് ബോര്‍ഡില്‍ കേരളത്തില്‍ ജോലി
കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡില്‍ കേരളത്തില്‍ ജോലിയവസരം. പബ്ലിസറ്റി സെക്ഷനിലേക്ക് യങ് പ്രൊഫഷണല്‍ തസ്തികയില്‍ കരാര്‍ നിയമനമാണ് നടക്കുക. കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് ഹെഡ് ഓഫീസിലാണ് നിയമിക്കുക. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനമെങ്കിലും മികവിനനുസരിച്ച് കാലാവധി നീട്ടി നല്‍കും. അതിനാല്‍ പരമാവധി യോഗ്യതയുള്ളവരെല്ലാം അപേക്ഷിക്കാന്‍ ശ്രമിക്കുക.
ഒഴിവുകള്‍
1. യങ് പ്രൊഫഷണല്‍ (മാര്‍ക്കറ്റിങ്) = 01 ഒഴിവ്
2. യങ് പ്രൊഫഷണല്‍ (പബ്ലിക് റിലേഷന്‍സ്) = ഒരു ഒഴിവ്
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
35 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
Qualification
യങ് പ്രൊഫഷണല്‍ (മാര്‍ക്കറ്റിങ്): മാര്‍ക്കറ്റിങ്ങില്‍ എം.ബി.എ വേണം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. പുറമെ മാര്‍ക്കറ്റിങ് മേഖലയില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സും ഉള്ളവരായിരിക്കണം.
യങ് പ്രൊഫഷണല്‍ (പബ്ലിക് റിലേഷന്‍സ്): മാസ് കമ്മ്യൂണിക്കേഷന്‍ OR പബ്ലിക് റിലേഷനില്‍ പിജിയോ, പിജി-ഡിപ്ലോമയോ ഉള്ളവരായിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ അറിയുന്നവരുമായിരിക്കണം. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആണ് ചോദിച്ചിട്ടുള്ളത്.
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 25,000 രൂപ മാസം ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷ നല്‍കുന്നവര്‍ക്കായി എഴുത്ത് പരീക്ഷയും, ഇന്റര്‍വ്യൂവും ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം വായിച്ച് കൃത്യമായി പൂരിപ്പിക്കുക. ശേഷം വിദ്യാഭ്യാസ യോഗ്യത, ഐ.ഡി പ്രൂഫ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഒറ്റ പിഡിഎഫ് ഫോര്‍മാറ്റിലാക്കിയ publicitytrainee@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക.
ലാസ്റ്റ് ഡേറ്റ്: ഡിസംബര്‍ 20. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment