തിരുവന്തപുരം ബാര്‍ട്ടന്‍ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജിന് കീഴിലുള്ള വനിത ഹോസ്റ്റലില്‍ സ്വീപ്പര്‍ കം സാനിട്ടറി വര്‍ക്കര്‍, കുക്ക്/ കിച്ചണ്‍ ഹെല്‍പ്പര്‍ മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താം ക്ലാസിന് താഴെ യോഗ്യതയുള്ള വനിതകള്‍ക്കാണ് അവസരം.
താല്‍പര്യമുള്ളവര്‍ക്ക് 16/18 തീയതികളിൽ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഒഴിവുകള്‍
സ്വീപ്പര്‍ കം സാനിട്ടറി വര്‍ക്കര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
പ്രായം-
40 വയസിനും 60 വയസിനും ഇടയില്‍.
യോഗ്യത
സ്വീപ്പര്‍ കം സാനിട്ടറി വര്‍ക്കര്‍
ഏഴാം ക്ലാസ് വിജയം. സമാന തസ്തികയില്‍ മുന്‍പ് ജോലി ചെയ്തിരുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
കുക്ക്
എട്ടാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഇന്റര്‍വ്യൂ തീയതി
സ്വീപ്പര്‍ കം സാനിട്ടറി വര്‍ക്കര്‍ പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 16ന് രാവിലെ 10 മണിക്ക് നടക്കും.
കുക്ക് പോസ്റ്റിലേക്ക് ഡിസംബര്‍ 18 ന് രാവിലെ 10 മണിക്കാണ് ഇന്‍ര്‍വ്യൂ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കോളജ് ഓഫീസില്‍ എത്തുക.
sweeper-cook-recruitment-in-government-engineering-college
Comments
Post a Comment