കേരള സിവില്‍ പൊലിസ് വകുപ്പിലേക്ക് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് (ട്രെയിനി) റിക്രൂട്ട്‌മെന്റ്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തിലുടനീളം വിവിധ ബറ്റാലിയനുകളിലായി നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29.
കാറ്റഗറി നമ്പര്‍: 510/2024-512/2024
ശമ്പളം എത്ര ?
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 45,900 രൂപ മുതല്‍ 95,600 രൂപ വരെ ശമ്പളമായി ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
20നും 31നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ഉണ്ടായിരിക്കണം.
കായികമായി ഫിറ്റായിരിക്കണം.
പുരുഷന്‍: 165.10 സെ.മീ ഉയരം, 81.28 സെ.മീ നെഞ്ചളവും, 5.08 സെ.മീ എക്‌സ്പാന്‍ഷനും വേണം.
സ്ത്രീകള്‍ക്ക് 160 സെ.മീ ഉയരം ഉണ്ടായിരിക്കണം.
ഇതിന് പുറമെ ഫിസിക്കല്‍ ടെസ്റ്റും, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റും വിജയിക്കണം.
Male
Physical Efficiency Test:
| Sl.No | Item | Minimum Standards |
|---|---|---|
| 1 | 100 Metres Run | 14 Second |
| 2 | High Jump | 132.20 cm(4’6”) |
| 3 | Long Jump | 457.20 cm(15’) |
| 4 | Putting the Shot (7264 gms)) | 609.60 cm(20’) |
| 5 | Throwing the Cricket Ball | 6096 cm(200’) |
| 6 | Rope Climbing(only with hands) | 365.80 cm(12’) |
| 7 | Pull-ups or chinning | 8 times |
| 8 | 1500 Metres Run | 5 Minutes & 44 seconds |
Female
Physical Efficiency Test:
| Sl.No | Item | Minimum Standards |
|---|---|---|
| 1 | 100 Metres Run | 17 Second |
| 2 | High Jump | 106 cm |
| 3 | Long Jump | 305 cm |
| 4 | Putting the Shot (4000 gms) | 400 cm |
| 5 | 200 Meters Run | 36 Seconds |
| 6 | Throwing the throw ball | 1400 cm |
| 7 | Shuttle Race (4 X 25 m) | 26 seconds |
| 8 | Pull Ups or chinning | 8 times |
| 9 | Skipping (One Minute) | 80 times |
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷിക്കുക.

Comments
Post a Comment