കേരള വനം വന്യജീവി വകുപ്പ് ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസും, ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.
ഒഴിവുകള്‍
കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയില്‍ കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്പളം എത്ര?
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
23 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി.
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം വേണം.
ലൈറ്റ്, ഹെവി & HPMV അംഗീകാരമുള്ള ലൈസന്‍സ്. മൂന്ന് വര്‍ഷത്തെ ഡ്രൈവിങ് പരിജയം.
ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2001നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
അപേക്ഷിക്കേണ്ട വിധം?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ജനുവരി 29 വരെയാണ് അവസരം.

Comments
Post a Comment