കേരള പൊലിസ് വകുപ്പില്‍ വനിതകള്‍ക്ക് കോണ്‍സ്റ്റബിള്‍ ആവാം. കേരളത്തിലുടനീളം വിവിധ ബറ്റാലിയനുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29.
ഒഴിവുകള്‍
കേരള പൊലിസ് വകുപ്പില്‍ വനിത പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരള പിഎസ് സി റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍: 582/2024
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 വയസ് മുതല്‍ 26 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02.01.1998നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.
പ്ലസ് ടു പൂര്‍ത്തിയാക്കിയ വനിതകള്‍ക്കാണ് അപേക്ഷിക്കാനാവുക. പുരുഷന്‍മാര്‍ക്കും, അംഗവൈകല്യമുള്ളവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.
ഉദ്യോഗാര്‍ഥികള്‍ക്ക് 157 സെ.മീ ഉയരം വേണം.
പുറമെ താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ 8ല്‍ അഞ്ചെണ്ണമെങ്കിലും വിജയിക്കണം.
100 മീറ്റര്‍ ഓട്ടം = 17 സെക്കന്റ് സമയം
ഹൈജമ്പ് = 1.06 മീറ്റര്‍
ലോങ് ജമ്പ് = 3.05 മീറ്റര്‍
4 കിലോ ഭാരമുള്ള ഷോട്ട്പുട്ട് = 4.88 മീറ്റര്‍ ദൂരം
200 മീറ്റര്‍ ഓട്ടം= 36 സെക്കന്റ്
ക്രിക്കറ്റ് ബോള്‍ എറിയല്‍ = 14 മീറ്റര്‍
ഷട്ടില്‍ റേസ് = 26 സെക്കന്റ്
സ്‌കിപ്പിങ് = 80 തവണ
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി എസ് സിയുടെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

Comments
Post a Comment