കേരള സര്‍ക്കാര്‍ ജയില്‍ വകുപ്പില്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വീസസില്‍ ഇപ്പോള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡന്‍ ഡ്രൈവര്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പിഎസ് സി അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസും, ഡ്രൈവിങ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.
തസ്തിക & ഒഴിവ്
കേരള സര്‍ക്കാര്‍ ജയില്‍ വകുപ്പില്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വീസസില്‍ ഇപ്പോള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡന്‍ ഡ്രൈവര്‍) റിക്രൂട്ട്‌മെന്റ്. ആകെ 13 ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 മുതല്‍ 39 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം
ഹെവി ലൈസന്‍സും, ബാഡ്ജും ഉണ്ടായിരിക്കണം.
ഡ്രൈവിങ് പരിജ്ഞാനം അളക്കുന്നതിന് ടെസ്റ്റ് ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുെട ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

Comments
Post a Comment