സമയം തീരുന്നു! സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്, പൊലിസ് കോൺസ്റ്റബിൾ, വനം വകുപ്പ് തുടങ്ങി നിരവധി ഒഴിവുകള്‍
കേരള സർക്കാർ പിഎസ് സി വിവിധ തസ്തികകളിൽ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വിജ്ഞാപനമിറക്കിയിട്ടുണ്ട്. പൊലിസ്, വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സെക്രട്ടറിയേറ്റ് തുടങ്ങി ഡിപ്പാർട്ട്‌മെന്റുകളിൽ നിയമനം നടക്കുന്നുണ്ട്. ജനുവരി 29ന് മുൻപായി അപേക്ഷിക്കണം.
1. കേരള വനം വകുപ്പ്
കാറ്റഗറി നമ്പർ: 524/2024
കേരള വനം വകുപ്പിലേക്ക് ഫോറസ്റ്റ് ഡ്രൈവർ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസും, ഡ്രൈവിങ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാനാവും. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 36 വയസ് വരെയാണ് പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 60700 രൂപ വരെ ശമ്പളം ലഭിക്കും.
2. തദ്ദേശ സ്വയംഭരണ വകുപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് ടൗണർ പ്ലാനർ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ആകെ 19 ഒഴിവുകളാണുള്ളത്. ജനുവരി 29 വരെ ഓൺലൈൻ അപേക്ഷ നൽകാം.അംഗീകൃത സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ പ്ലാനിംഗ്/ടൗൺ & കൺട്രി പ്ലാനിംഗ്/റീജിയണൽ പ്ലാനിംഗ്/സിറ്റി പ്ലാനിംഗ്/അർബൻ എന്നിവയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫിസിക്കൽ പ്ലാനിംഗ് എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
കാറ്റഗറി നമ്പർ: 721/2024
3 കേരള പൊലിസ് വകുപ്പിൽ വനിതകൾക്ക് കോൺസ്റ്റബിൾ ജോലി നേടാൻ അവസരം. കേരള പി.എസ്.സി മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. കേരളത്തിലു ടനീളം വിവിധ ബറ്റാലിയനുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. താൽപര്യമുള്ളവർക്ക് ജനുവരി 29ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകാം. പ്ലസ് ടു പൂർത്തിയാക്കിയ വനിതകൾക്കാണ് അപേക്ഷിക്കാനാവുക. പുരുഷൻമാർക്കും, അംഗവൈകല്യമുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. ഉദ്യോഗാർഥികൾക്ക് 157 സെ.മീ ഉയരം വേണം.
കാറ്റഗറി നമ്പർ: 582/2024
4 കേരള സർക്കാരിന് കീഴിൽ മൃഗ സംരക്ഷണ വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. കേരള പിഎസ് സി മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, പൊല്യൂട്ടറി അസിസ്റ്റന്റ്, മിൽക്ക് റെക്കോർർ, സ്‌റ്റോർ കീപ്പർ, എന്യൂമനേറ്റർ തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം. നല്ല ശമ്പളത്തിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർ ജനുവരി 29 ന് മുൻപായി അപേക്ഷ നൽകുക. വിഎച്ച്എസ് ഇ ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് വിജയിച്ചവരായിരിക്കണം.
കാറ്റഗറി നമ്പർ: 616/2024- 617/2024
5. കേരള സർക്കാരിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർ കാത്തിരുന്ന വിജ്ഞാപനമെത്തി. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം വിളിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/ അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലൻസ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് നിയമനമാണ് നടക്കുന്നത്. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന് മുൻപായി അപേക്ഷിക്കാം. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
കാറ്റഗറി നമ്പർ: 576/2024
https://www.keralapsc.gov.in/notifications
Comments
Post a Comment