കേരള ജനറല്‍ സര്‍വീസ് ഇപ്പോള്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമനം നടത്തുന്നു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.
ഒഴിവുകള്‍
കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് പോസ്റ്റില്‍ ആകെ 11 ഒഴിവുകളാണുള്ളത്.
| Sl.No | Category | No | Community | Vacancy |
|---|---|---|---|---|
| 1 | 771/2024 | ST | 1 | 1 |
| 2 | 772/2024 | LC/AI | 3 | 3 |
| 3 | 773/2024 | OBC | 1 | 1 |
| 4 | 774/2024 | SC | 2 | 2 |
| 5 | 775/2024 | Muslim | 1 | 1 |
| 6 | 776/2024 | Ezhava | 2 | 2 |
| 7 | 777/2024 | Viswakarma | 1 | 1 |
കാറ്റഗറി നമ്പര്‍: 771/2024- 777/2024
ശമ്പളം എത്ര?
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,200 രൂപ മുതല്‍ 1,05,300 രൂപ വരെ ശമ്പളമായി ലഭിക്കും.
യോഗ്യത
18 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ള സെക്കന്റ് ക്ലാസോട് കൂടിഡിഗ്രി കഴിഞ്ഞവര്‍ക്കാണ് അവസരം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഒൗദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
Comments
Post a Comment