കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം വിളിച്ചു.
ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/ അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലൻസ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് നിയമനമാണ് നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന് മുൻപായി അപേക്ഷിക്കാം.
ഒഴിവുകൾ
കേരളത്തിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക.
കാറ്റഗറി നമ്പർ: 576/2024
ശമ്പളം എത്ര ?
ജോലി ലഭിച്ചാൽ 39,300 രൂപയാണ് തുടക്ക ശമ്പളമായി ലഭിക്കുക. ഇത് പിന്നീട് 83,000 രൂപ വരെ ഉയരും. മാത്രമല്ല സർക്കാർ വകുപ്പുകളിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം ?
18നും 36നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.
അപേക്ഷിക്കേണ്ട വിധം?
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ജനുവരി 29ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകുക. വൺ ടെെം രജിസ്ട്രേഷൻ ചെയ്യാത്തവർ അത് ചെയ്തും, അല്ലാത്തവർ തങ്ങളുടെ പ്രൊഫെെൽ സന്ദർശിച്ചും അപേക്ഷിക്കുക.
Comments
Post a Comment