തിരുവനന്തപുരം ജില്ലയില്‍ കുടുംബശ്രീ ജില്ല മിഷന് കീഴില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍. താല്‍ക്കാലിക വേതന നിരക്കില്‍ കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം.
ഒഴിവുകള്‍
കുടുംബശ്രീ ജില്ല മിഷന് കീഴില്‍ കെയര്‍ ടേക്കര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍) റിക്രൂട്ട്‌മെന്റ്.രണ്ട് തസ്തികകളിലുമായി ഓരോ ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
കെയര്‍ ടേക്കര്‍ = 50 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍) = 40 വയസ് കവിയരുത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് പ്രായപരിധിയില്ല.
യോഗ്യത
കെയര്‍ ടേക്കര്‍
എഴുത്തും വായനയും അറി ഞ്ഞിരിക്കണം. പാചകം, ക്ലീനിങ് ജോലികള്‍ ചെയ്തുള്ള പരിചയമു ള്ള കുടുംബശ്രീ അംഗങ്ങള്‍, കുടും ബശ്രീ അംഗങ്ങളുടെ കുടുംബാംഗ ങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍)
ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദവും കംപ്യൂട്ടര്‍ പരി ജ്ഞാനവും,
അപേക്ഷിക്കേണ്ട വിധം ?
ഉദ്യോഗാര്‍ഥികള്‍ www.kudumbashree.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നേരിട്ടോ തപാലായോ അയക്കണം. കെയര്‍ ടേക്കര്‍ തസ്തികയില്‍ ജനുവരി 6 ആണ് അവസാന തീയതി. ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍) തസ്തികയില്‍ ജനുവരി 4 ന് മുന്‍പായി അപേക്ഷയെത്തണം.
Comments
Post a Comment