കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍- കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലേക്ക് അസിസ്റ്റന്റ് സെയില്‍സ്മാന്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് നിയമനം നടക്കും.
അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29.
കാറ്റഗറി നമ്പര്‍: 527/2024
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 23,000 രൂപ മുതല്‍ 50,200 രൂപവരെ ശമ്പളമായി ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ പി.എസ്.സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 29ന് മുന്‍പായി അപേക്ഷിക്കുക.
AppLY
Notification
supplyco-assistant-recruitment-psc
Comments
Post a Comment