കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര ജോലി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആകര്‍ഷകമായ ശമ്പളവും, മറ്റു നിരവധിയായ ആനുകൂല്യങ്ങളുമാണ് കേന്ദ്ര സര്‍വീസില്‍ നിങ്ങള്‍ക്കായി ലഭിക്കുന്നത്. ചെറുകിട വ്യവസായ വികസന ബാങ്ക്, ആദായ നികുതി വകുപ്പ്, ഐഡിബി.ഐ ബാങ്ക്, നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍, യൂണിയന്‍ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്ന റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുണ്ട്.
അത്തരത്തില്‍ കേന്ദ്ര സര്‍വീസുകളിലെ ഒഴിവുകളും, യോഗ്യതയും, അപേക്ഷിക്കേണ്ട തീയതിയും ചുവടെ നല്‍കുന്നു. ഓരോ പോസ്റ്റിനും അടുത്തുള്ള ലിങ്ക് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങളറിയാം. അതോടൊപ്പം അപേക്ഷ നടപടികളും ലഭിക്കും.
1. ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍
സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകളില്‍ 35 ഒഴിവുകള്‍.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 16ന് മുന്‍പായി അപേക്ഷിക്കണം.
ലിങ്ക്: Click
2. ഐ.ഡി.ബി.ഐ ബാങ്ക്
എക്‌സിക്യൂട്ടീവ് സെയില്‍സ് ആന്റ് ഓപ്പറേഷന്‍സ് (ESO) പോസ്റ്റില്‍ 1000 ഒഴിവുകള്‍.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 16ന് മുന്‍പായി അപേക്ഷിക്കണം.
ലിങ്ക്: Click
3. നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍
ട്രെയിനി, സീനിയര്‍ ട്രെയിനീ, മാനേജ്‌മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജര്‍ & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പോസ്റ്റുകളിലായി 188 ഒഴിവുകള്‍.
ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, ബി.എസ്.സി (അഗ്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം.
ലിങ്ക്: Click
4. SIDBI- ചെറുകിട വ്യവസായ വികസന ബാങ്ക്
ഗ്രേഡ് A, B ഓഫീസേഴ്‌സ് പോസ്റ്റുകളില്‍ 72 ഒഴിവുകള്‍.
ബി.ഇ, ബി.ടെക്, ഏതെങ്കിലും ഡിഗ്രി, എം.ബി.എ, എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അവസരം. ഡിസംബര്‍ 02ന് മുന്‍പായി അപേക്ഷ നല്‍കണം.
ലിങ്ക്: Click
5. യൂണിയന്‍ ബാങ്ക്
ലോക്കല്‍ ബാങ്ക് ഓഫീസര്‍ പോസ്റ്റില്‍ 1500 ഒഴിവുകള്‍. കേരളത്തില്‍ നൂറോളം ഒഴിവുകളുണ്ട്.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അവസരം. നവംബര്‍ 13നകം അപേക്ഷിക്കണം.
ലിങ്ക്: Click
#job #Jobnews #malayalijobpoint #malayalijob #governmentjobs #keralajobs

Comments
Post a Comment